കുതിച്ച് ഉയരുന്നു; മൂന്നര മണിക്കൂറില്‍ 22.4% പോളിംഗ്

തിരുവനന്തപുരം | കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന നിര്‍ണായക തിരഞ്ഞെടുപ്പിന്റെ പോളിംഗ് കുതിക്കുന്നു. ആദ്യ മൂന്നര മണിക്കൂറിനുള്ളില്‍ 22.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. പുരുഷന്‍മാരും 23.48%, സ്ത്രീകള്‍ – 20.00%, ട്രാന്‍സ് ജെന്‍ഡര്‍- 4.49% പേരും വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയില്‍ മൊത്തത്തില്‍ പോാളിംഗ് മറ്റ് ജില്ലകളെ അപേക്ഷിച്ച് അല്‍പ്പം കുറവാണെങ്കിലും നാട്ടിക മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തുന്നത്. 28 ശതമാനത്തിലേറെ പേര്‍ നാട്ടികയില്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം 20.78, കൊല്ലം 15.19, പത്തനംതിട്ട 20.25, ആലപ്പുഴ 16,53, കോട്ടയം 24.97, ഇടുക്കി 19.2, എറണാകുളം 23.30, തൃശൂര്‍ഡ 24.47, പാലക്കാട് 17.46, മലപ്പുറം 20.59, കോഴിക്കോട് 23,89, വയനാട് 16,24, കണ്ണൂര്‍ 18, കാസര്‍കോട് 21.36 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകിയതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ പയ്യന്നൂര്‍ കണ്ടംകാളി 105 നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി . റിസര്‍വ് ഉദ്യോഗസ്ഥന്‍ എത്തി പോളിംഗ് നടപടികള്‍ വീണ്ടും തുടങ്ങി. തൃശൂര്‍ നഗരപ്രദേശത്തെ മിക്ക ബൂത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടര്‍മാരാണ് എത്തിയത്.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉള്ളത്.



source http://www.sirajlive.com/2021/04/06/474321.html

Post a Comment

أحدث أقدم