കേരളത്തിലൂടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരും: ഉമ്മന്‍ചാണ്ടി

കോട്ടയം | കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പി മുദ്രാവാക്യത്തിന് കേരളം ഇന്ന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശക്തമായ മുന്നേറ്റം ഇന്ത്യയില്‍ കോണ്‍ഗ്രസ് നടത്തും. അതിന്റെ തുടക്കം കേരളത്തില്‍ നിന്നായിരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ആവേശം നല്‍കുന്ന ഫലം കേരളത്തില്‍ നിന്നുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ജനം വിശ്വസിക്കില്ല. ശബരിമലയില്‍ ശരിയായ നിലപാട് എടുത്ത എന്‍ എസ് എസ് എന്ന സംഘടനയെ പോലും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുള്ള തിരിച്ചടി വോട്ടെടുപ്പിലുണ്ടാകും. ശബരിമലയില്‍ സാധ്യമായ എല്ലാ നിയമനടപടികളും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ നിര്‍വഹിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 



source http://www.sirajlive.com/2021/04/06/474319.html

Post a Comment

أحدث أقدم