സംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കൊവിഡ്; 25 മരണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25 മരണങ്ങളാണ് ഇന്ന് കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചത്. 1,31,155 ടെസ്റ്റുകളാണ് നടത്തിയത്. 1,98,598 പേരാണ് രോഗം സ്ഥിരീകരിച്ചത് ചികിത്സയിലുള്ളത്.

ജില്ലകളുടെ അടിസ്ഥാനത്തിൽ കോഴിക്കോടാണ് കൂടതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 3767 പേർക്കും എറണാകുളത്ത് 3320 പേർക്കും മലപ്പുറത്ത് 2745 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രോഗം വ്യാപിക്കുന്നുണ്ട്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളത് പോലെ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം കേരളത്തിലില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും എന്നാൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.



source http://www.sirajlive.com/2021/04/24/476619.html

Post a Comment

Previous Post Next Post