വാക്‌സിന് വില ഈടാക്കുന്നത് ന്യായമല്ല; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ കമ്പനികള്‍ വില ഈടാക്കുന്നത് ന്യായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ മേഖലക്കാണെങ്കിലും വാക്‌സിന് ഈടാക്കുന്നത് ന്യായവിലയല്ല. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായും സ്വകാര്യ മേഖലക്ക് താങ്ങാവുന്ന നിലക്കും വാക്‌സിന്‍ ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന ഡോസിന് 150 രൂപ എന്ന നിരക്ക് തന്നെ ലാഭം നേടിത്തരുന്നുണ്ടെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ വിലക്കാണ് ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ മേഖലക്കും വാക്‌സിന്‍ നല്‍കുമെന്ന് സിറം പ്രഖ്യാപിച്ചത്. ഇത് ന്യായമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



source http://www.sirajlive.com/2021/04/24/476623.html

Post a Comment

Previous Post Next Post