
രാജ്യത്തിന് പുറത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് വാളയാര്‍ അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ പരിശോധന തുടങ്ങാന്‍ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. 48 മണിക്കൂര്‍ മുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സീനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ ക്വാറന്റൈന്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
source http://www.sirajlive.com/2021/04/19/475921.html
Post a Comment