
അടുത്തിടെ ഇവരുടെ ഒരു ബന്ധുവാണ് ഷാജിയുടെ മരണം കൊലപാതമാണോയെന്ന സംശയം പോലീസില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംശയം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്ന അവിവാഹിതനായ ഷാജി പീറ്റര്‍ 2018-ലെ ഓണക്കാലത്ത് വീട്ടില്‍ കുടുംബ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ സജിന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്തും.
source http://www.sirajlive.com/2021/04/20/476075.html
إرسال تعليق