
ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ജലീല്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത നിരീക്ഷിച്ചിരുന്നു. എന്നാല്‍, പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ജലീലിന്റെ വാദം.
source http://www.sirajlive.com/2021/04/20/476080.html
إرسال تعليق