വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി | അടുത്ത മാസം രണ്ടിന് വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണും, നിരോധനാജ്ഞയും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊല്ലത്തെ അഭിഭാഷകന്‍ ആയ അഡ്വ. വിനോദ് മാത്യു വില്‍സണ്‍, കൊല്ലം സ്വദേശി ഡോ.എസ്.ഗണപതി എന്നിവരാണ് കോടതിയെ സമീപിച്ചത്. മെയ് ഒന്ന് അര്‍ദ്ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധ രാത്രി വരെ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണമെന്നാണ് വിനോദ് മാത്യുവിന്റെ ഹര്‍ജിയിലെ ആവശ്യം.

വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ടാണ് ഗണപതി ഹര്‍ജി നല്‍കിയത്.



source http://www.sirajlive.com/2021/04/23/476462.html

Post a Comment

أحدث أقدم