സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് പ്രകടനം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ കെ ടി ജലീല്‍ വിഷയവും ചര്‍ച്ചയാകും.

ആലപ്പുഴയിലെ സംഘടനാ വിഷയങ്ങള്‍, ജി.സുധാകരന്റെ പരസ്യ പ്രതികരണങ്ങള്‍, കൊവിഡ് സാഹചര്യത്തില്‍ കൈ കൊള്ളേണ്ട നടപടികള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉയരാനിടയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.



source http://www.sirajlive.com/2021/04/23/476464.html

Post a Comment

أحدث أقدم