മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; നാല് മരണം

താനെ | മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാലു രോഗികള്‍ മരിച്ചു. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40നായിരുന്നു സംഭവം.

ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഐസിയുവില്‍ ഉണ്ടായിരുന്ന 6 പേരുള്‍പ്പെടെ 20 രോഗികളെ ഒഴിപ്പിച്ചു. ഫയര്‍ ഫോഴ്‌സിന്റെ 3 യൂണിറ്റും 5 ആംബുലന്‍സുകളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു.



source http://www.sirajlive.com/2021/04/28/477148.html

Post a Comment

أحدث أقدم