സ്തനാര്‍ബുദത്തിന് കാരണമാകുന്ന ഹോര്‍മോണിനെ കണ്ടെത്തി

വാഷിംഗ്ടണ്‍ | സ്തനാര്‍ബുദത്തിന് കാരണമാകുന്ന ഹോര്‍മോണിനെ കണ്ടെത്തി വെര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റിയിലെ മാസ്സി കാന്‍സര്‍ സെന്റര്‍ ഗവേഷകർ. സ്തന വളര്‍ച്ചക്കും ഗര്‍ഭാവസ്ഥയില്‍ മുലപ്പാല്‍ ഉത്പാദനത്തിനും കാരണമായ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ തന്നെ സ്തനാര്‍ബുദത്തിനും പ്രധാന പങ്കുവഹിക്കുമെന്നാണ് കണ്ടെത്തല്‍.

ഹോര്‍മോണുകളുടെ കോശപ്രതലത്തിലുള്ള റെസപ്‌റ്റേഴ്‌സ് എന്ന പ്രോട്ടീനുകള്‍ ജൈവ സന്ദേശങ്ങള്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യും. അങ്ങനെ കോശ പ്രവര്‍ത്തനത്തെ നിയന്ത്രിക്കും. വകഭേദം വന്ന പ്രോലാക്ടിന്‍ റെസപ്റ്ററാണ് അര്‍ബുദത്തിന് കാരണമാകുക. ഹ്യൂമന്‍ പ്രോലാക്ടന്‍ റെസപ്റ്റര്‍ ഇന്റര്‍മീഡിയേറ്റ് ഐസോഫോം (എച്ച് പി ആര്‍ എല്‍ ആര്‍ ഐ) എന്നാണ് ഇതിന്റെ പേര്.

നിര്‍ദോഷമായ സ്തന കോശങ്ങളെ ഉപദ്രവകാരിയാക്കാന്‍ മറ്റ് രൂപത്തിലുള്ള റെസപ്റ്ററുകളുമായി മാറ്റം വന്ന പ്രൊലാക്ടിന്‍ റെസപ്റ്റര്‍ ബന്ധപ്പെടുന്നതായും ഗവേഷകര്‍ കണ്ടെത്തി. സ്തനാര്‍ബുദ കോശങ്ങളിലെ എച്ച് പി ആര്‍ എല്‍ ആര്‍ ഐയുടെ സാന്നിധ്യം ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സറുമായി ബന്ധപ്പെട്ടാണ്. കോശങ്ങളുടെ പുനരുത്പാദനത്തിന്റെ മോശം ഫലത്തിന്റെയും ദ്രുതഗതിയിലുള്ള നിരക്കാണ് ട്രിപ്പിള്‍ നെഗറ്റീവ്. നാച്വര്‍ പാര്‍ട്ണര്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/04/27/477067.html

Post a Comment

أحدث أقدم