ആലപ്പുഴ | വള്ളികുന്നത്തെ അഭിമന്യു വധക്കേസിലെ പ്രതികളായ സജയ് ജിത്ത്, ജിഷ്ണു തമ്പി എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തങ്ങള്‍ ലക്ഷ്യമിട്ടത് അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെയാണെന്നു ഇരുവരും പോലീസിന് മൊഴി നല്‍കി. അനന്തുവിനോട് പൂര്‍വ്വ വൈരാഗ്യമുണ്ടായിരുന്നുവെന്നും പ്രതികള്‍ സമ്മതിച്ചു.
മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.ഇവരെക്കുറിച്ചുള്ള വ്യക്തമായ അറിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.
source
http://www.sirajlive.com/2021/04/17/475678.html
Post a Comment