പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട | പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് പിടിയിലായത്. ഇയാള്‍ താല്‍ക്കാലിക ജീവനക്കാരനാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂട്ടി റൂമില്‍ എത്തി കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അനന്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



source http://www.sirajlive.com/2021/04/17/475681.html

Post a Comment

Previous Post Next Post