തിരുവനന്തപുരം | കേരളത്തിലെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപ്പ് നിയമസഭയുടെ കാലാവധിക്കുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. മെയ് രണ്ടിനകം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
നേരത്തെ ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടത്താന്‍
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തിരഞ്ഞെടുപ്പ്നീട്ടിവെക്കുന്നതായി ഉത്തരവിറക്കുകയായിരുന്നു.
ഇതിനെതിരെ സി പി എമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
source
http://www.sirajlive.com/2021/04/12/475073.html
إرسال تعليق