കൊച്ചി | കൊച്ചി പനങ്ങാട്ടെ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. സിയാല്‍ അധികൃതരുടെയും ഏവിയേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. അര്‍ധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തീകരിക്കാനായത്. ഹെലികോപ്റ്ററിന്റെ ലീഫുകള്‍ അഴിച്ചുമാറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലോറിയിലേക്ക് കയറ്റുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം എ യൂസഫലിയും കുടുംബവും ആശുപത്രിയിലെ ശുശ്രൂഷക്ക് ശേഷം അബൂദബിയിലേക്ക് മടങ്ങി. യു എ ഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി തിരികെ പറന്നത്.
source
http://www.sirajlive.com/2021/04/12/475070.html
إرسال تعليق