മുംബൈ | ഐ പി എല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. വൈകീട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണിന്റെ നേതൃത്തിലിറങ്ങുന്ന രാജസ്ഥാൻ റോയൽസ് വലിയ പ്രതീക്ഷയിലാണ് ക്രീസിലിറങ്ങുന്നത്.
ഡേവിഡ് മില്ലർ, മനൻ വോഹ്റ, യശസ്വി ജയ്‌സ്വാൾ, ബെൻസ്‌റ്റോക്‌സ്, രാഹുൽ തെവാത്തിയ, ശിവം ഡൂബൈ എന്നിവരാണ് രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങൾ.
കെ എൽ രാഹുലിന്റെ നേതൃത്വത്തിലിറങ്ങുന്ന പഞ്ചാബ് കിംഗ്‌സും ശക്തരാണ്. വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ, ഡേവിഡ് മലൻ, മൻദീപ് സിംഗ്, മായങ്ക് അഗർവാൾ, ശർഫറാസ് ഖാൻ, മുഹമ്മദ് ഷമി തുടങ്ങി മികച്ച താരങ്ങൾ സ്‌ക്വാർഡിലുണ്ട്.
source http://www.sirajlive.com/2021/04/12/475056.html

Post a Comment