മന്‍സൂര്‍ വധക്കേസ് പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി കെ സുധാകരന്‍

തിരുവനന്തപുരം | പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ഒളിവില്‍ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭീഷണിപ്പെടുത്തി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏത് നേതാവിനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

മന്‍സൂര്‍ വധക്കേസിലെ മറ്റ് പ്രതികള്‍ ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതിയായ രതീഷ് അബോധാവസ്ഥയിലായി. തുടര്‍ന്ന് രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് രഹസ്യമായി ലഭിച്ച വിവരമെന്നും സുധാകരന്‍ വ്യക്തമാക്കി.



source http://www.sirajlive.com/2021/04/12/475054.html

Post a Comment

Previous Post Next Post