ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; കനത്ത സുരക്ഷ

കൊല്‍ക്കത്ത  |  പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും.ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക. 342 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.

നാലാം ഘട്ടം വോട്ടെടുപ്പിലുണ്ടായ കനത്ത അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 853 കമ്പനി കേന്ദ്ര സേനയെയാണ് വിവിധ മണ്ഡലങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.

സിലിഗുഡി മേയറും പ്രമുഖ ഇടതുപക്ഷ നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബിജെപിയിലെ സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്.

ഇന്നത്തെ വോട്ടെടുപ്പോടെ ബംഗാളില്‍ തിരഞ്ഞെടുപ്പ് പൂര്‍ണമാകും.



source http://www.sirajlive.com/2021/04/17/475653.html

Post a Comment

أحدث أقدم