സനു മോഹന്‍ മൂകാംബികയില്‍നിന്നും കടന്നു; ഗോവയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി | മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനെ ഇനിയും കണ്ടെത്താനായില്ല. മൂകാംബികയില്‍ നിന്ന് കടന്ന സനു മോഹനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ ഗോവയിലേക്ക് കടന്നതായി സൂചനയുണ്ട്.

സനു മോഹനായി ഗോവക്ക് പുറമെ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തുന്നത്. സനു മോഹന്റെ സഞ്ചാരം പൊതുഗതാഗതം ഉപയോഗിച്ചെന്നാണ് പോലീസ് വിലയിരുത്തല്‍. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലുള്‍പ്പെടെ പോലീസ് പരിശോധന നടത്തുന്നുണ്ട്.കാര്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പോലീസ് കരുതുന്നത്.

ഇതിന് പുറമെ മൊബൈല്‍ ഫോണോ എടിഎം സൗകര്യങ്ങളോ ഇയാള്‍ ഉപയോഗിക്കുന്നില്ലെന്നതും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. അതേസമയം, വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത പോലീസ് സ്ഥിരീകരിച്ചു. മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം പുഴയില്‍ തള്ളിയതാണോയെന്നും സംശയമുണ്ട്.



source http://www.sirajlive.com/2021/04/18/475785.html

Post a Comment

Previous Post Next Post