
അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. അതേ സമയം പ്രാദേശികമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വാക്‌സിന്‍ സൗകര്യം ഇല്ലായിരുന്നു. വെന്റിലേറ്റര്‍ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും ഷാ ചൂണ്ടിക്കാട്ടുന്നു. ജനിതക വ്യതിയാനമാണ് കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമെന്നും, അതിനെ നേരിടാനുള്ള വഴികള്‍ ഗവേഷകര്‍ വൈകാതെ കണ്ടെത്തുമെന്നും അമിത് ഷാ പറഞ്ഞു
source http://www.sirajlive.com/2021/04/18/475783.html
Post a Comment