ന്യൂഡല്‍ഹി | കൊവിഡിനെതിരെ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചൈനയുടെ ക്ഷണം തല്‍ക്കാലം നിരസിച്ച് ഇന്ത്യ. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്ത്യ പങ്കെടുത്തില്ല.
നേപ്പാള്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും ചൈന ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിന്‍ കയറ്റുമതി നിര്‍ത്തിവച്ച സന്ദര്‍ഭത്തിലായിരുന്നു യോഗം. കൊവിഡ് പ്രതിരോധത്തിന് പാക്കിസ്താന്റെ സഹായവാഗ്ദാനത്തോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
source http://www.sirajlive.com/2021/04/29/477308.html
إرسال تعليق