തിരുവനന്തപുരം | സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് വ്യാപനം. ഇന്ത്യന്‍ വേരിയന്റ് ബി വണ്‍ 617 ആണ് കണ്ടെത്തിയത്. അതിതീവ്രവ്യാപന ശേഷിയുള്ളതാണിത്. വൈറസിന്റെ ജനിതക വ്യതിയാനം പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം വ്യക്തമായത്.
ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്നാണ് പഠനത്തില്‍ പറയുന്നത്. കോട്ടയത്തും ആലപ്പുഴയിലുമാണ വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍- 19.05 ശതമാനം. 15.63 ശതമാനവുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. പാലക്കാട്ടും കോഴിക്കോട്ടും 10 ശതമാനത്തില്‍ കൂടുതല്‍ രോഗികളുണ്ട്. ഇതിനു പുറമെ കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
യു കെ, ദക്ഷിണാഫിക്കന്‍ വകഭേദങ്ങളും സംസ്ഥാനത്തുണ്ട്. യു കെ വൈറസ് വകഭേദം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്- 75 ശതമാനം. ദക്ഷിണാഫ്രിക്കന്‍ വകഭേദ സാന്നിധ്യം കൂടുതലുള്ളത് പാലക്കാടാണ്- 21.43 ശതമാനം. കാസര്‍കോട്ട്് 9.52 ശതമാനം വ്യാപനമുണ്ട്. കേരളത്തിലെ ജനസാന്ദ്രത പരിഗണിക്കുമ്പോള്‍ ഈ വൈറസ് സാന്നിധ്യം അതിഗുരുതര സാഹചര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
source http://www.sirajlive.com/2021/04/27/477027.html
Post a Comment