കൊവിഡ് പ്രതിസന്ധി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ ഒന്‍പതിന് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 12 മണിക്ക് ഓകസിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളേയും അദ്ദേഹം കാണും.

രാജ്യത്ത് കൊവിഡ് സ്ഥിതിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്നും കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുമെന്നാണ് സൂചന. രണ്ടായിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് അനൗദ്യോഗിക വിവരം. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവും രൂക്ഷമാണ്. ഇത് സ്ഥിതി കൂടുതല്‍ അപകടകരമാക്കുന്ന സ്ഥിതിവിശേഷമുണ്ട്.



source http://www.sirajlive.com/2021/04/23/476466.html

Post a Comment

Previous Post Next Post