കൊവിഡ്: ജെ ഇ ഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി |  കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രിലില്‍ നടത്താനിരുന്ന ജെ ഇ ഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കപരത്തുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെ ഇ ഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്.



source http://www.sirajlive.com/2021/04/18/475794.html

Post a Comment

Previous Post Next Post