
മാസ്‌ക് കൃത്യമായി ധരിക്കാനും കൈകൾ ശുചിയാക്കാനും ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനോ അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗവ്യാപനം കുറഞ്ഞതും മരണങ്ങൾ അധികം ഉണ്ടാകാതിരുന്നതും.
ഇക്കാര്യത്തിൽ സ്വയമേവയുള്ള ശ്രദ്ധ നൽകുന്നതിൽ ചെറിയ വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. പോലീസോ മറ്റു സർക്കാർ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കിൽ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണ ഉള്ളവർ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവർക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തിൽ നമ്മൾ തീരുമാനിച്ചില്ലെങ്കിൽ നമ്മുടെ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
source http://www.sirajlive.com/2021/04/24/476625.html
Post a Comment