അടിയന്തിര സർവ്വ കക്ഷിയോഗം: കേരള മുസ്‌ലിം ജമാഅത്ത് നിവേദനം നൽകി 

മലപ്പുറം | കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ  അടിയന്തിരമായി തിങ്കളാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലക്കും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്കും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി നിവേദനമായി ഇമെയിൽ സന്ദേശമയച്ചു.
കൊവിഡ് പ്രോട്ടൊക്കോൾ പൂർണമായും പാലിച്ചു കൊണ്ടുo അതാത് സമയത്തെ പ്രത്യേക നിർദേശങ്ങളും പൊതുയിടങ്ങളിൽ പോലും പാലിക്കാത്ത സൂക്ഷ്മതയും മുൻകരുതലുമാണ് പള്ളികളിൽ പാലിക്കുന്നതെന്നും ആയതിനാൽ ഇതുവരെ തുടർന്നരീതിയിൽ പള്ളികളിൽ നിസ്കരിക്കാൻ  അവസരമുണ്ടാവണമെന്നും ജില്ല കമ്മിറ്റി സന്ദേശത്തിൽ ആവശ്യപ്പെട്ടു.
അടിയന്തിര ഘട്ടം സംജാതമാവുകയാണെങ്കിൽ പോലും ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ചെറിയ പള്ളികളിലും മറ്റിടങ്ങളിൽ പള്ളിയുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച് ആളുകളെ പ്രവേശിക്കാനുമനുവദിക്കണം.  പള്ളികളിൽ നിസ്കാരത്തിനു അഞ്ചു പേരെ പരിമിതപ്പെടുത്തികൊണ്ടുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് പോലെ വിവിധ ഉദ്യോഗസ്ഥർ സംസ്ഥാന  മാനദണ്ഡങ്ങൾക്കും കീഴ് വഴക്കങ്ങളും മറികടന്നായോ എന്ന് തോന്നിപ്പിക്കുന്ന സാഹചര്യമുണ്ടായത് ദുഖകരമായി. അത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടണമെന്നും അഭ്യർഥിച്ചു.


source http://www.sirajlive.com/2021/04/25/476713.html

Post a Comment

Previous Post Next Post