കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം; നിരവധി പേര്‍ അറസ്റ്റില്‍

പാലക്കാട് | ഉത്സവത്തിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ അറസ്റ്റില്‍. ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, കുതിരക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചു. തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവ പരിപാടികളുമായി ബന്ധപ്പെട്ടാണ് കുതിരയോട്ടം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഉത്സവ ചടങ്ങുകള്‍ നിര്‍ത്തിവച്ചു. ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ചിറ്റൂര്‍ പോലീസ് അറിയിച്ചു.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴര മുതല്‍ എട്ടര വരെയായിരുന്നു കുതിരയോട്ടം. ഒരു കുതിരയെ മാത്രം പങ്കെടുപ്പിച്ച് ആചാരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ നിബന്ധന ലംഘിച്ച സംഘാടകര്‍ 45 കുതിരകളെയാണ് നിരത്തിലിറക്കിയത്.



source http://www.sirajlive.com/2021/04/25/476717.html

Post a Comment

Previous Post Next Post