കൊവിഡ് പ്രോട്ടോകോള്‍ ലംഘനം: പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വെ

ഓസ്ലോ |  കൊവിഡ് പ്രതിരോധത്തിനായുള്ള പ്രോട്ടോകോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വെ പോലീസ്. സാമൂഹിക അകലം പാലിക്കുന്നത് ലംഗിച്ചതിനാണ് പ്രധാനമന്ത്രി ഏണ സോള്‍ബെഗിന് 20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) പിഴ ചുമത്തിയത്. ആദ്യമായാണ് സ്വന്തം പ്രധാനമന്ത്രിക്ക് ഒരു രാജ്യം കൊവിഡ് പ്രോട്ടോകള്‍ ലംഘനത്തിന് പിഴയിടുന്നത്.

പ്രധാനമന്ത്രിയുടെ 60-ാം പിറന്നാള്‍ ആഘോഷത്തിലാണ് ചട്ടം ലംഘിക്കപ്പെട്ടത്. ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോര്‍ട്ടില്‍ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികള്‍ക്ക് പരമാവധി 10 പേരെ മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നോര്‍വീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്കുണ്ടായ വീഴ്ചയില്‍ പ്രധാനമന്ത്രി പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാJിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. ഇതിനാലാണ് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.



source http://www.sirajlive.com/2021/04/09/474722.html

Post a Comment

أحدث أقدم