മലപ്പുറം | പാനൂരിലെ മന്‍സൂര്‍ വധക്കേസ് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സി പി എമ്മിന്റെ ആജ്ഞാനുവര്‍ത്തികളാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം നീട്ടിക്കൊണ്ടുപോയി തുമ്പില്ലാതാക്കാനാണ് ഇവര്‍ ശ്രമികക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റേയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. മന്‍സൂറിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോലീസിന് പറ്റില്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. യു ഡി എഫിന്റെ നേതാക്കള്‍ നാളെ മന്‍സൂറിന്റെ വീട്ടില്‍പോകുന്നുണ്ട്. മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമോയെന്ന കാര്യത്തില്‍ കുടുംബാംഗങ്ങളുമായി ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/04/09/474725.html
إرسال تعليق