രാജി സ്വാഗതാര്‍ഹം; ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനം: എ വിജയരാഘവന്‍

തിരുവനന്തപുരം | മന്ത്രി കെ ടി ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ജലീലിന്റെത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണ്. രാജിയുടെ മുഹൂര്‍ത്തം മാധ്യമങ്ങള്‍ തീരുമാനിക്കേണ്ട. രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടോ എന്നത് പ്രസക്തമല്ല. രാജിവച്ചു എന്ന വസ്തുതയാണ് പ്രധാനം.

രാജിവെക്കാനിടയായ കാരണങ്ങള്‍ തേടിപ്പോയി നിങ്ങള്‍ക്ക് വേണമെങ്കില്‍ വാര്‍ത്തയുണ്ടാക്കാം. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. മാധ്യമ വേട്ട എന്ന ജലീലിന്റെ ആരോപണം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും വിജയരാഘവന്‍ പറഞ്ഞു.



source http://www.sirajlive.com/2021/04/13/475259.html

Post a Comment

Previous Post Next Post