പനാജി ഗോവയിലെ എന്‍ ഡി എ സര്‍ക്കാറില്‍ പൊട്ടിത്തെറി. ബി ജെ പിയുടെ സഖ്യകക്ഷിയായ ഗോ ഫോര്‍വേഡ് പാര്‍ട്ടി മുന്നണിവിട്ടു. ബി ജെ പി സര്‍ക്കാറിന്റെ ഗോവന്‍ വിരുദ്ധ നയത്തില്‍ പതിക്ഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദ്ദേശായ് പറഞ്ഞു. മഡ്ഗാവ് മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാജിപ്രഖ്യാപനം. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജി എഫ് പിയുടെ ഈ പിന്മാറ്റം.
source
http://www.sirajlive.com/2021/04/14/475349.html
Post a Comment