കുവൈത്തില്‍ പലയിടങ്ങളിലും ഭൂചലനം

കുവൈത്ത് സിറ്റി | കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.45നാണ് പല പ്രദേശങ്ങളിലും ഭൂചലനം അനുഭുവപ്പെട്ടത്. എന്നാല്‍ ഭൂചലനത്തിന്റെ ഉത്ഭവത്തെ കുറിച്ചോ തീവ്രതയെ സംബന്ധിച്ചോ ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

അതേസമയം, അല്‍ അഹമ്മദിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും സീസ്‌മോ ഗ്രാഫില്‍ മൂന്ന് തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ഇറാനിലെ ഷിറാസിന് സമീപം ഭൂകമ്പമുണ്ടായതായി യൂറോ-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



source http://www.sirajlive.com/2021/04/18/475819.html

Post a Comment

أحدث أقدم