
ആന പാപ്പാന്‍മാരെ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇരു ദേവസ്വവും ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ള പാപ്പാന്‍മാര്‍ക്ക് മാത്രമായിരിക്കണം പരിശോധന. ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കണം. എന്നാല്‍, ഇത് അനുവദിക്കാനാകില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പൂരത്തിനുളള പ്രവേശന പാസ് നാളെ 10 മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടത്. ഇതിന്റെ ഫലം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രമേ പൂരത്തിനുള്ള പാസ് ലഭിക്കൂ.
source http://www.sirajlive.com/2021/04/18/475817.html
إرسال تعليق