തൃശൂര്‍ പൂരം; കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധവുമായി ദേവസ്വങ്ങള്‍

തൃശൂര്‍ | തൃശൂര്‍ പൂരത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി ദേവസ്വങ്ങള്‍. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ഇത് തടസ്സമാകുമെന്ന് ദേവസ്വം മേധാവികള്‍ പറഞ്ഞു. പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. അതിനിടെ, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30ന് യോഗം ചേരും.

ആന പാപ്പാന്‍മാരെ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇരു ദേവസ്വവും ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ള പാപ്പാന്‍മാര്‍ക്ക് മാത്രമായിരിക്കണം പരിശോധന. ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കണം. എന്നാല്‍, ഇത് അനുവദിക്കാനാകില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പൂരത്തിനുളള പ്രവേശന പാസ് നാളെ 10 മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടത്. ഇതിന്റെ ഫലം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രമേ പൂരത്തിനുള്ള പാസ് ലഭിക്കൂ.



source http://www.sirajlive.com/2021/04/18/475817.html

Post a Comment

Previous Post Next Post