
പല സംസ്ഥാനങ്ങളിലും ഓക്‌സിജന്റേയും വാക്‌സിന്റേയും വലിയ ക്ഷമാം നേരിടുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗികളെക്കൊണ്ട് ആശുപത്രി നിറഞ്ഞു. രോഗികളെ ആശുപത്രിക്ക് പുറത്ത് ആംബുലന്‍സുകളിലും മറ്റുമാണ് കിടത്തുന്നത്. ഡല്‍ഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. ഗുജാറത്തിലും മറ്റും മരണപ്പെട്ടവരെ സംസ്‌കരിക്കാന്‍ പോലും പ്രയാസം നേരിടുകയാണ്. കഴിയാതെ അതേസമയം, റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ അറിയിച്ചു.
ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം അരലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 58,982 കേസുകളും 278 മരണവുമാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെയുണ്ടായത്. യു പിയില്‍ ഇരുപതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി എന്നിവടങ്ങളില്‍ പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 14,738 കേസുകളില്‍ 10,497 കേസുകളും തലസ്ഥാനമായ ബെംഗളൂരുവിലാണ്. ഡല്‍ഹിയില്‍ മാത്രം ഇന്നലെ നൂറിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഢില്‍ കുംബമേളയിയില്‍ പങ്കെടുത്തവരില്‍ മാത്രം ഇതിനകം 3000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വന്‍ തോതില്‍ ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
source http://www.sirajlive.com/2021/04/16/475577.html
Post a Comment