അഭിമന്യൂ കൊലപാതകം: പ്രതി സജ്ഞയ് ദത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍

ആലപ്പുഴ | ജില്ലയിലെ വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെ 15-ാകരനായ അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ പ്രതി സജ്ഞയ് ദത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്. ആര്‍ എസ് എസ് ശാഖയില്‍ സജ്ഞയ് ദത്ത് പരിശീലന സമയത്തെ ഫോട്ടോ പുറത്തുവന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി ജെ പിയും ആര്‍ എസ് എസും ആവര്‍ത്തിക്കുന്നതിനിടെയാണ് അവരെ പ്രതികൂട്ടിലാക്കി ചിത്രം പുറത്തുവന്നിരിക്കുന്നത്.

കേസില്‍ സജ്ഞയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ സജ്ഞയ് ദത്താണ് അഭിമന്യൂവിനേയും കുടെയുള്ള സുഹൃത്ത് ആദര്‍ശിനേയും കുത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സജയ് ദത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ പറഞ്ഞു. ബുധനാഴ്ച്ച രാത്രി കൊല്ലപ്പെട്ട അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.



source http://www.sirajlive.com/2021/04/16/475574.html

Post a Comment

Previous Post Next Post