ചാരക്കേസ് ഗൂഢാലോചന: ജയിന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി | ഐ എസ് ആര്‍ ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച് ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി സുപ്രീം കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് പിന്നിലെ ഇരകളായി നമ്പി നാരായണന്‍ അടക്കമുളള്ളവരുടെ പൊതുജീവിതം തകര്‍ത്ത കേസാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ കേസിന്റെ ഗൂഢാലോചന സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ചിരിക്കുന്നത്.

2018 സെപ്റ്റംബറിലാണ് ഐ എസ് ആര്‍ ഒ ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്.2020 ഡിസംബര്‍ 14, 15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.

 

 



source http://www.sirajlive.com/2021/04/03/474064.html

Post a Comment

Previous Post Next Post