പത്തനംതിട്ട | ‘നന്മയുടെ പക്ഷത്തു ചേര്‍ന്ന് നില്ക്കാം’ എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന കേരള മുസ്ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ സമാപിച്ചു. അലങ്കാര്‍ ടൂറിസ്റ്റ് ഹോമില്‍ അഷ്റഫ് ഹാജി അലങ്കാറിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന് ഹാജി ഉദ്ഘാടനം ചെയ്തു.
സൗത്ത് സോണ്‍ ചെയര്മാന് സയ്യിദ് അബ്ദുന്നാസിര്‍ തങ്ങള്‍ ആലപ്പുഴ വിഷയാവതരണം നടത്തി. ബഷീര്‍ മാസ്റ്റര്‍ അരിമ്പ്ര, സ്വലാഹുദ്ദീന്‍ മദനി, അനസ് പൂവാലംപറമ്പ്, എ പി മുഹമ്മദ് അഷ്ഹര്‍, അബ്ദുല്‍ സലാം സഖാഫി സംസാരിച്ചു.
ഭാരവാഹികള്‍: അഷ്റഫ് ഹാജി അലങ്കാര്‍ (പ്രസിഡന്റ്), എ എം ഇസ്മായില്‍ പത്തനംതിട്ട (ജനറല്‍ സെക്രട്ടറി), സി എം സുലൈമാന്‍ ഹാജി നിരണം (ഫിനാന്‍സ് സെക്രട്ടറി), സാബിര്‍ മഖ്ദൂമി, മുഹമ്മദ് കുഞ്ഞ് കോന്നി, അബ്ദുല്‍ വഹാബ് മുസ്ലിയാര് കോട്ടാങ്ങല്‍, ഷാജി തൃക്കോമല (വൈസ് പ്രസിഡന്റുമാര്‍), അജിഖാന്‍ രിഫായി, ഹാരിദ് വെച്ചുചിറ, കോയമോന് പത്തനംതിട്ട, അഫ്നാന് തിരുവല്ല, മാഹിന്‍ എം (സെക്രട്ടറിമാര്‍).
source http://www.sirajlive.com/2021/04/03/474061.html
Post a Comment