കൊവിഡ് കൂട്ടപ്പരിശോധന അശാസ്ത്രീയം; കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപു രം |കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആയ കെജിഎംഒഎ രംഗത്ത്. കൂട്ട പരിശോധന അശാസ്ത്രീയമാണ്. ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടി കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കൂട്ടപ്പരിശോധന നടത്തുന്നത് ഫലം വൈകുന്നതിനിടയാക്കും . ഇത് പ്രതികൂലമായി ബാധിക്കും. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു.

അതേസമയം, മെഡിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കരുത് എന്ന് ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടാ കോള്‍ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണല്‍ ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കണം.വാക്‌സിനേഷന്‍ പരമാവധി വേഗത്തില്‍ പരമാവധി ആളുകളിലേക്ക് എത്തിക്കണം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു



source http://www.sirajlive.com/2021/04/22/476347.html

Post a Comment

أحدث أقدم