നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച സംഭവം; ഉടമ അറസ്റ്റില്‍

മലപ്പുറം | എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍ . കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് വളര്‍ത്തു നായയോട് ഉടമ ക്രൂരത കാട്ടിയത്. നായയെ മൂന്ന് കിലോമീറ്ററോളം സ്‌കൂട്ടറിന്റെ പിന്നില്‍ കെട്ടിവലിച്ചു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

ചെരുപ്പ് കടിച്ച് നശിപ്പിച്ച നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് ഉടമയുടെ വിശദീകരണം.സ്‌കൂട്ടറിന്റെ വേഗത്തില്‍ കിലോമീറ്ററുകളോളം നായ പിന്നാലെ ഓടി. കാഴ്ച കണ്ട നാട്ടുകാര്‍ വിലക്കിയപ്പോള്‍ ഇയാള്‍ സ്‌കൂട്ടറിന് വേഗം കൂട്ടി ഓടിച്ചുപോയി. ഈ സമയം വീണുപോയ നായയെ കെട്ടിവലിച്ചു. പിന്നീട് നാട്ടുകാര്‍ വാഹനത്തില്‍ പിന്തുടര്‍ന്നാണ് നായയെ രക്ഷിച്ചത്. പരുക്കേറ്റ നായ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.



source http://www.sirajlive.com/2021/04/18/475791.html

Post a Comment

أحدث أقدم