
ഇരുന്നു മാത്രം ബസ്സില്‍ യാത്രചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം അപ്രായോഗികമെന്നാണ് ബസ്സുടമകളുടെ വാദം. മുഴുവന്‍ സീറ്റുകളിലും ആളെയിരുത്തി ശേഷം സര്‍വ്വീസ് തുടങ്ങുമ്പോള്‍ , വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പറ്റാതാകും.
നില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ നല്‍കിയാണ് നികുതി ഒടുക്കുന്നത്. അധികമാളെ കയറ്റരുതെന്ന തീരുമാനം കെഎസ്ആര്‍ടിസിക്ക് ഉള്‍പ്പെടെ വന്‍ വരുമാന നഷ്ടമാണുണ്ടാക്കുകയെന്നും ഇരുട്ടടിയെന്നും സ്വകാര്യ ബസ്സുടമകള്‍ പറയുന്നു.
ഇന്ധന വില വര്‍ദ്ധനയുണ്ടാക്കിയ പ്രതിന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.
source http://www.sirajlive.com/2021/04/17/475660.html
Post a Comment