ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 കോടി പിന്നിട്ടു

വാഷിംഗ്ടണ്‍ ഡിസി | ലോകത്താകമാനമുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം 14 കോടി കടന്നു. 140,502,812 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

3,011,472 പേര്‍ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 119,321,839 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 827,870 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചത്. ഇതേസമയത്ത് 12,485 പേര്‍ രോഗം ബാധിച്ച് മരിച്ചു.

18,100,439 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 107,020 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.



source http://www.sirajlive.com/2021/04/17/475658.html

Post a Comment

Previous Post Next Post