കാസര്‍കോട് | കാസര്‍കോട് പറക്കളായിയില്‍ സി പി എം- ബി ജെ പി സംഘര്‍ഷം. ഇരു വിഭാഗവും സംഘടിച്ച് ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തക ഓമനക്കും പരുക്കുണ്ട്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
source
http://www.sirajlive.com/2021/04/07/474453.html
Post a Comment