
വോട്ടിംഗ് ശതമാനക്കണക്കിലെ കുറവ് ഒരേസമയം ആവേശവും ആശങ്കയും സൃഷ്ടിക്കുകയാണ് ഇടതു ക്യാമ്പില്‍. സാധാരണ കുറഞ്ഞ വോട്ടിംഗ് ശതമാനം എല്‍ ഡി എഫിന് അനുകൂലമാകാറാണ് പതിവ്. എന്നാല്‍ വ്യത്യസ്ത മണ്ഡലങ്ങളിലെ ഏറിയും കുറഞ്ഞുമുള്ള വോട്ടെണ്ണം സൃഷ്ടിക്കുന്ന ആശങ്കയും ചെറുതല്ല. 80ന് മുകളില്‍ സീറ്റുകള്‍ നേടി തുടര്‍ഭരണമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രാഥമികമായി അവകാശപ്പെടുന്നത്.
അവസാന മണിക്കൂറുകളില്‍ ഒഴുകിയെത്താറുള്ള യു ഡി എഫ് വോട്ടുകളില്‍ ഇക്കുറി ആവേശം പ്രകടമായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ വ്യക്തമായ ഭൂരിപക്ഷം എല്‍ ഡി എഫിനുണ്ടാകും. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള പ്രചാരണം പൊതുവില്‍ ജനം സ്വീകരിച്ചതായും നേതൃത്വം അവകാശപ്പെടുന്നു. മാത്രമല്ല, സര്‍ക്കാറരിനെതിരായ ആരോപണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചുമില്ല. വോട്ടെടുപ്പ് ദിവസം പ്രതിപക്ഷമാകെ ശബരിമല ഉയര്‍ത്തിക്കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
source http://www.sirajlive.com/2021/04/07/474459.html
Post a Comment