
തൃത്താല മണ്ഡലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഞാൻ ശ്രദ്ധയിൽ പെടുത്തിയത്. അതിന് മറുപടിയായി തൽക്കാലം വെള്ളം പമ്പു ചെയ്തിട്ട് വീഡിയോ എടുത്തു കാട്ടിയാൽ ജനങ്ങൾക്ക് വെള്ളം കിട്ടില്ല; അവരുടെ ദാഹം മാറില്ല. തൃത്താല മണ്ഡലത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ് എം എൽ എ യുടെ വീഡിയോ. അതിരൂക്ഷമായ ജലക്ഷാമം എന്ന യാഥാർഥ്യത്തെ കരിവാരി തേക്കുന്നു. തങ്ങളുടെ ദുരിതം ശ്രദ്ധയിൽ പെടുത്തിയ ജനങ്ങളെ പരിഹസിക്കുകയാണ് എം എൽ എ.
തൃത്താലയിലെ പ്രധാന പ്രശ്നം തന്നെയാണ് കുടിവെള്ള ക്ഷാമമെന്ന് എൽ ഡി എഫ് തിരിച്ചറിയുന്നു. പൈപ്പില്ലാത്ത സ്ഥലങ്ങളിൽ പൈപ്പിട്ട് വെള്ളമെത്തിക്കുക; പൈപ്പുള്ള സ്ഥലങ്ങളിൽ വോട്ടെടുപ്പിൻ്റെ തലേന്ന് മാത്രമല്ല, എന്നും വെള്ളമെത്തിക്കുക. അതാണ് എൽ ഡി എഫ് ചെയ്യാൻ പോകുന്നത്. അതിന് മാന്ത്രിക ദണ്ഡ് ആവശ്യമില്ല; ഇഛാശക്തി മതി. തൃത്താലയിലെ എല്ലാവർക്കും കുടിവെള്ളം നൽകാനുള്ള സമഗ്ര പദ്ധതിയാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്യുന്നത്. 10 വർഷം കുടിവെള്ളം നൽകാതിരിക്കുകയും അത് ചർച്ചയായപ്പോൾ ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരെ ജനങ്ങൾ തന്നെ വിലയിരുത്തട്ടെ; വിധിയെഴുതട്ടെ എന്നും എം ബി രാജേഷ് പറഞ്ഞു.
source http://www.sirajlive.com/2021/04/06/474313.html
Post a Comment