അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായ വിധി എഴുത്ത്: ചെന്നിത്തല

ആലപ്പുഴ | ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായി കേരള ജനത വിധി എഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. സര്‍ക്കാറിനെതിരെ ദൈവ കോപവും ജനങ്ങളുടെ കോപമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ നയങ്ങളും അഴിമതിയും ജനങ്ങള്‍ ചര്‍ച്ചയാക്കും. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങള്‍ സത്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യു ഡി എഫ് തരംഗം കേരളത്തില്‍ ആഞ്ഞ് വീശുകയാണ്. എല്‍ ഡി എഫ് കടപുഴകി പോകും, ബി ജെ പിക്കാരുടെ അഡ്രസ് ഉണ്ടാകില്ല. അയ്യപ്പ ഭക്തന്‍മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാറിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

 



source http://www.sirajlive.com/2021/04/06/474314.html

Post a Comment

Previous Post Next Post