കെ ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി | ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിന് തിരിച്ചടി. തനിക്കെതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹരജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്നും ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാ വശങ്ങളും പരിശോധിച്ചാണ് ലോകായുക്ത ഉത്തരവെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് കെ ബാബുവും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ജലീല്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത നിരീക്ഷിച്ചിരുന്നു. എന്നാല്‍, പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ജലീലിന്റെ വാദം.



source http://www.sirajlive.com/2021/04/20/476080.html

Post a Comment

Previous Post Next Post