
ഇവിടെ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് ട്രെയിന്‍ യാത്ര ചെയ്യണമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മഹാരാഷ്ട്രയിലേക്ക് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അണ്‍റിസേര്‍വ്ഡ് ടിക്കറ്റ് നല്‍കില്ല.
കഴിഞ്ഞ ദിവസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആരോഗ്യ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നത് വരെ ക്വാറന്റീന്‍ പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വാക്സിനെടുത്തവര്‍ക്കും നിര്‍ദേശം ബാധകമാണ്.ഇതിന് പിറകെയാണ് മഹാരാഷ്ട്രയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/04/19/475957.html
إرسال تعليق