അഹമ്മദാബാദ് | കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
533 പേരിലാണ് ശനിയും ഞായറുമായി സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ കൊവിഡ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. പോസിറ്റീവായവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച 313 പേരെ പരിശോധിച്ചതില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 220 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
source http://www.sirajlive.com/2021/04/19/475961.html
إرسال تعليق