പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; വെടിവെപ്പില്‍ അഞ്ച് മരണം

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

കുച്ച്ബെഹര്‍ ജില്ലയിലെ ഒരു പോളിംഗ് ബൂത്തിനു പുറത്താണ് സംഭവം. സംഘര്‍ഷം നിയന്ത്രണാതീതമായതിനെ തുടര്‍ന്നാണ് സിഐഎസ്എഫ് ജവാന്‍മാര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ തൃണമൂല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. പശ്ചിമബംഗാളില്‍ നാലാം ഘട്ടത്തില്‍ 44 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.



source http://www.sirajlive.com/2021/04/10/474782.html

Post a Comment

Previous Post Next Post